സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബി പി സി എല്‍ ജേതാക്കള്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
18ാമത് ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബി പി സി എല്‍ ജേതാക്കളായി. എസ് ബി ടിയെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ബി പി സി എല്‍ വിജയം കൈപ്പിടിയിലൊതുക്കിയത്.

ആദ്യ ബാറ്റിംഗിനിറങ്ങിയ എസ് ബി ടി 40 ഓവറില്‍ എട്ടുവിക്കറ്റിന് 198 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബി പി സി എല്‍ 39.5 ഓവറില്‍ ഒന്‍പത് വിക്കിന് 202 റണ്‍സ് നേടി 199 എന്ന വിജയ ലക്ഷ്യം മറികടന്നു. 70 ബോളില്‍ 83 റണ്‍സ് നേടിയ ബി പി സി എല്‍ താരം വിനുവിജയനാണ് മാന്‍ ഓഫ് ദ മാച്ച്. എസ് ബി ടിയുടെ അഭിഷേക് തിവാരിയാണ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :