ഗാംഗുലിക്ക് ഐ പി എല്‍ മതിയായി, ഇനി പരിഗണിക്കേണ്ടതില്ല!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
പുനെ വാരിയേഴ്സിന് വേണ്ടി ഐ പി എല്ലില്‍ ഇനി സൌരവ് ഗാംഗുലി ഉണ്ടാവില്ല. ഐ പി എല്‍ മതിയാക്കുകയാണെന്നും അടുത്ത എഡിഷനില്‍ തന്നെ പരിഗണിക്കേണ്ടെന്നും ഗാംഗുലി അറിയിച്ചുകഴിഞ്ഞു.

ഐ പി എല്ലിന്‍റെ തുടക്കം മുതല്‍ ഗാംഗുലി കളിക്കുന്നുണ്ട്. അടുത്ത ഐ പി എല്‍ എഡിഷനില്‍ തന്നെ പരിഗണിക്കേണ്ടെന്ന് അധികൃതരെ അറിയിച്ചുകഴിഞ്ഞു ഗാംഗുലി.

“ഐ പി എല്ലിന്‍റെ അഞ്ച് സീസണുകളില്‍ ഞാന്‍ കളിച്ചു. എനിക്ക് അത് വളരെ മനോഹരമായ ഓര്‍മ്മകളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞതിന് ശേഷം ടോപ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ അവസരമുണ്ടായത് ഐ പി എല്ലിലൂടെയാണ്. എന്തായാലും ആറാം എഡിഷനില്‍ എന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഞാന്‍ അറിയിച്ചുകഴിഞ്ഞു” - ഗാംഗുലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :