കൊച്ചി ഏകദിനം; വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്

കൊച്ചി| WEBDUNIA|
PTI
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിന പരമ്പരക്കാണ് കൊച്ചി വേദിയാകുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പകലും രാത്രിയിലുമാണ് മത്സരം.

കാണികളെ രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു. കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് ഒരുക്കം പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

സച്ചിന്‍ യുഗത്തിനുശേഷം നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കായി റണ്ണൊഴുകുന്ന പിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :