കൈക്ക് പരുക്ക്: ശിഖര്‍ ധവാന് അവസാന ടെസ്റ്റില്‍ കളിക്കാനാകില്ല
ഡല്‍ഹി|
WEBDUNIA|
PRO
അരങ്ങേറ്റ ടെസ്റ്റില്‍ റെക്കോര്‍ഡ് സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയ ശിഖര്‍ ധവാന് പരുക്കേറ്റതിനാല്‍ അവസാന ടെസ്റ്റില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കാനുള്ള അവസരം നഷ്ടമാകും.
അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങും.മൂന്നാം ടെസ്റ്റിന്‍െറ നാലാംദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെ ധവാന്‍െറ ഇടതു കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.
രണ്ടാമിന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. പരിശോധനയില്‍ അവസാനദിവസം കളിക്കിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കൈക്ക് ഒടിവുകളില്ലാത്തതിനാല്‍ അവസാന ടെസ്റ്റില്‍ കളിക്കുമെന്നായിരുന്നു ടീമിന്‍െറ പ്രത്യാശ.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയമൊരുക്കിയത് 187 റണ്‍സെടുത്ത ധവാന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. 33 ഫോറുകളും രണ്ട് സിക്‌സറുകളും പറത്തിയ ധവാനായിരുന്നു മാന്‍ ഓഫ് ദി മാച്ചും.
ധവാന് പകരം അജിന്‍ക്യ രഹാനയായിരിക്കും ഓപ്പണറുടെ സ്ഥാനത്തു വരിക. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടൂറില്‍ രഹാന ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.