കെവിന്‍ പീറ്റേഴ്‌സന്റെ അന്താരാഷ്ട കരിയറിന് അവസാനം

ലണ്ടന്‍| WEBDUNIA|
PTI
ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ (34) അന്താരാഷ്ട കരിയറിന് അവസാനം. വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനും ട്വന്റി20 ലോകകപ്പിനും പീറ്റേഴ്‌സനെ പരിഗണിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് കെവിന്‍ പീറ്റേഴ്‌സന്റെ അന്താരാഷ്ട്ര കരിയറിന് അവസാനമായത്.

104 ടെസ്റ്റിലും 136 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിനു വേണ്ടി രാജ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ടെസ്റ്റില്‍ 23 സെഞ്ച്വറിയടക്കം 8181 റണ്‍സും ഏകദിനത്തില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4440 റണ്‍സും പീറ്റേഴ്‌സന്റെ പേരിലുണ്ട്.

ക്രിക്കറ്റ് കളത്തില്‍ ഇനിയും താന്‍ സജീവ സാന്നിധ്യമായി നിലകൊള്ളുമെന്നും നിര്‍ഭാഗ്യവശാല്‍ അത് ഇംഗ്ലണ്ടിനു വേണ്ടിയായിരിക്കില്ലയെന്നുമാണ് പുറത്താക്കല്‍ തീരുമാനത്തോടുളള പീറ്റേഴ്‌സന്റെ തീരുമാനം.

ദേശീയ ടീമില്‍നിന്നു പുറത്തായതോടെ ഐപിഎല്ലിന്റെ ഏഴാം സീസണിലെ എല്ലാ മത്സരങ്ങളിലും പീറ്റേഴ്‌സണ് കളിക്കാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :