ഒരു ക്രിക്കറ്റ് ലോകവസാനം: സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

WEBDUNIA|
PRO
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പ്രസിഡന്റിനയച്ച കത്തിലാണ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ 200 ടെസ്റ്റ് പൂര്‍ത്തിയാക്കും. തന്റെ സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തിലൂടെ ക്രിക്കറ്റില്‍ നിന്നും വിടപറയുകയാണെന്ന് സച്ചിന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് തന്റെ സ്വപ്‌ന സാക്ഷാത്ക്കാരമാണെന്നും കഴിഞ്ഞ 24 വര്‍ഷമായി അതിന് സാധിച്ചെന്നും ഇരുനൂറാം ടെസ്റ്റോടെ കരിയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സച്ചിന്‍ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യമെന്നും ക്രിക്കറ്റില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്‍പ്പിക്കാവില്ലെന്നും സച്ചിന്‍ പറയുന്നുണ്ട്.

നേരത്തെ തന്നെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികളും അടിച്ചെടുത്തിട്ടുണ്ട്. ക്രിക്കറ്റില്‍ 50000 റണ്‍സ് നേടിയ ഏക താരവും സച്ചിനാണ്. 198 ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിന്നായി 15,837 രറണ്‍സാണ് സച്ചിന്‍ നേടിയത്.

ഇതില്‍ 51 സെഞ്ച്വറികളും 67 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 463 ഏകദിന മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളുമടക്കം 18426 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ പുതിയ പതിപ്പായ ട്വന്റി 20യിലും മാസ്റ്റര്‍ ബ്ലാറ്റര്‍ കഴിവു തെളിയിച്ചു.

96 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 2797 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്വറിയും ഉള്‍പ്പെടുന്നുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :