ടി സി മാത്യു ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാന്‍

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (16:29 IST)
PRO
ക്രിക്കറ്റ് അസോസിയേഷന്‍ പ്രസി‌ഡന്റായി ടി സി മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാനായി നിയമിച്ചു. ചെന്നൈയില്‍ ഞായറാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗമായും മാത്യുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
കെസിഎ ജോയിന്റ്‌ സെക്രട്ടറി ജയേഷ്‌ ജോര്‍ജ്‌ അഴിമതി വിരുദ്ധകമ്മിറ്റി അംഗമായും സെക്രട്ടറി ടി എന്‍ അനന്തനാരായണന്‍ ജൂനിയര്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

കെസിഎ വൈസ്‌ പ്രസിഡന്റ്‌ ഹരികൃഷ്‌ണന്‍ സീനിയര്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അംഗമായും ട്രഷറർ ടി ആര്‍ ബാലകൃഷ്‌ണന്‍ മാര്‍ക്കറ്റിംഗ് സമിതി അംഗവുമായി. കെ ജയറാം ജൂനിയര്‍ സെലക്ടറായി തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :