ഒന്നാമനായി വിരാട് കോഹ്‌ലി

ദുബായ്| WEBDUNIA|
PTI
ഏകദിന ബാറ്റിങ്‌ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട്‌ കോഹ്‌ലി വീണ്ടും ഒന്നാമത്‌. ഏഷ്യാകപ്പില്‍ ബംഗ്ലദേശിനെതിരെ സെഞ്ചുറി അടക്കം മൂന്നു മല്‍സരങ്ങളില്‍ നിന്നു നേടിയ 189 റണ്‍സാണ്‌ കോഹ്‌ലിക്ക് ഒന്നാം സ്ഥാനം ലഭിക്കാന്‍ കാരണം.

ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കോഹ്‌ലിയുടെ ഈ നേട്ടം. ഓ‍പ്പണര്‍ ശിഖര്‍ ധവാന്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കും രോഹിത്‌ ശര്‍മ ഒരു സ്ഥാനം കൂടി കയറി ഇരുപത്തിരണ്ടിലും രവീന്ദ്ര ജഡേജ 12 സ്ഥാനം മെച്ചപ്പെടുത്തി 50ലും എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :