ഐപി‌എല്‍: ക്ഷണിച്ചാലും കളിക്കാനില്ലെന്ന് ദിനേഷ് ചാന്‍ഡിമാല്‍

കൊളംബോ| WEBDUNIA|
PRO
ശ്രീലങ്കയുടെ ക്രിക്കറ്റ്‌ ടീം നായകനും വിക്കറ്റ്‌ കീപ്പറുമായ ദിനേഷ്‌ ചാന്‍ഡിമാല്‍ ഐപിഎല്ലില്‍ കളിക്കാനുള്ള പുനെ വാറിയേഴ്‌സിന്റെ ക്ഷണം നിരസിച്ചു.

പരുക്കേറ്റു പുറത്തുപോയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌, ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ക്കു പകരക്കാരെ തേടിയാണു വാറിയേഴ്‌സ്‌ ചാന്‍ഡിമാലിനെ സമീപിച്ചത്‌.

ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ ലങ്കന്‍ താരങ്ങളെ കളിപ്പിക്കേണ്ടെന്ന ഐപിഎല്‍. സംഘാടക സമിതിയുടെ തീരുമാനത്തിന്റെ പശ്‌ചാത്തലത്തിലാണു ചാന്‍ഡിമാലിന്റെ നടപടി.

ലങ്കന്‍ താരങ്ങളെ തടയണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ ബുദ്ധമതാനുയായികളുടെ ഗ്രൂപ്പുകള്‍ എസ്‌.എല്‍.സിയില്‍ നിരന്തര സമ്മര്‍ദം ചെലുത്തിയിരുന്നു. കളിക്കാര്‍ ഇന്ത്യയിലേക്കു പോകുകയാണെങ്കില്‍ കടുത്ത നടപടികള്‍ നേരിടുമെന്ന്‌ ബുദ്ധമതാനുയായികളുടെ പ്രമുഖ സംഘടനയായ രാവണ ഫോഴ്‌സ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :