ഈഡന്‍ ഗാര്‍ഡനില്‍ സച്ചിന് നല്‍കിയത് സ്വപ്നയാത്രയയപ്പ്

കൊല്‍ക്കത്ത| WEBDUNIA|
PTI
കരിയറിലെ 199മത് ടെസ്റ്റിന് ശേഷം അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു ഈഡനില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലിയും ആയിരക്കണക്കിന് വരുന്ന ആരാധകരും ചേര്‍ന്ന് ഇതിഹാസ താരത്തിന്റെ യാത്രയയപ്പ് അവിസ്മരണീയമാക്കി. സ്വന്തമായി വരച്ച ചിത്രം സമ്മാനിച്ചായിരുന്നു മമതാ ബാനര്‍ജി ലിറ്റില്‍ മാസ്റ്ററോഡുള്ള ആദരവ് പ്രകടിപ്പിച്ചത്.

മമത തന്നെ സമ്മാനിച്ച ടര്‍ബന്‍ സച്ചിന്റെ തലയില്‍ അണിയിച്ചത് ഗാംഗുലിയായിരുന്നു. സിഎബി പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ സച്ചിനോടുള്ള ആദര സൂചകമായി നല്‍കിയത് 199 സ്വര്‍ണ്ണ ഇലകളോടുകൂടിയ ആല്‍മരമാണ്. കൂടാതം ഈ ടെസ്റ്റ് മത്സരത്തില്‍ ടോസിടുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ കൊയിനും സിഎബി സച്ചിന് നല്‍കി.

ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററെ യാത്രയാക്കിയത്. നവംബര്‍ 14 ന് മുംബൈയിലെ വാങ്കഡയിലാണ് സച്ചിന്റെ വിടവാങ്ങലല്‍ മത്സരം ആരംഭിക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :