ഇരൂന്നൂറാം ടെസ്റ്റിന് ശേഷം സച്ചിന്‍ വിരമിക്കണമെന്ന് ബിസിസി‌ഐ ആവശ്യപ്പെടും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഇരൂന്നൂറാം ടെസ്റ്റിന് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കണമെന്ന് ബിസിസി‌ഐ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകല്‍. ഇരൂന്നൂറാം ടെസ്റ്റിന് ശേഷം സച്ചിന്‍ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഭാരവാഹികളെ അയ്ക്കാന്‍ തീരുമാനിച്ചതായി പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 22 ടെസ്റ്റുകളിലായി ഒരു സെഞ്ച്വറിപോലും നേടാന്‍ കഴിഞ്ഞിട്ടില്ല. കൂടതെ ഈ കളികളില്‍ ഒന്നും സച്ചിന് മികച്ച പ്രകടനങ്ങള്‍ ഒന്നും നടത്താന്‍ കഴിയാഞ്ഞതും ബിസിസി‌ഐയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നതായിട്ടാണ് വാര്‍ത്തകള്‍ വരുന്നത്.

സച്ചിനെ ഒഴുവാക്കിയാല്‍ ഉണ്ടാ‍വുന്ന ഭവിക്ഷത്തുക്കളാണ് വിരമിക്കണമെന്ന ആവിശ്യവുമായി ബിസിസി‌ഐ സമീപിക്കാന്‍ ഒരുങ്ങുനതെന്നും പറയുന്നു. എന്നാല്‍ വിരമിക്കല്‍ സംബന്ധിച്ച് സച്ചിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സച്ചിന്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചത് പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :