ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പ്രചാരണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അബാസിംഡറായി ധോണി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പ്രചാരണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അബാസിംഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചു. ഇന്ത്യയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടി ധോണി ഇന്ത്യയിലെ ബ്രാന്‍ഡ് അബാസിംഡറായിയെന്ന് ചാനല്‍ തന്നെയാണ് പ്രസ്താവിച്ചത്.
ഫുട്‌ബോള്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വിനോദമാണെന്നും പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രചാരകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധോണി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ ഗോള്‍ കീപ്പറായിരുന്നുവെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ ശാരീരികക്ഷമത കൈവരിക്കാന്‍ ഫുട്‌ബോളാണ് കളിക്കാറുള്ളതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഈ സീസണ്‍ മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഹിന്ദി കമന്ററി അവതരിപ്പിക്കാനും ചാനല്‍ ഒരുങ്ങുകയാണ്. കോടികണക്കിന് ആളുകളാണ് ഇന്ത്യയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രേഷകരായിട്ടുള്ളത്. അതിനാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ കൂടിയാണ് ചാനലിന്റെ പുതിയ പദ്ധതി.