ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സമനിലയിലാവാന്‍ സാധ്യത. നാലാം ദിനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി അവസാനിപ്പിച്ചു. മത്സരം തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഓസ്ട്രേലിയക്ക് 331 റണ്‍സിന്റെ ലീഡുണ്ട്.
രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 41 റണ്‍സെടുത്ത വാര്‍ണറാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ ടോപ് സ്കോറര്‍. നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 320 റണ്‍സിന് അവസാനിച്ചിരുന്നു.
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഓസ്ട്രേലിയക്ക് തിരിച്ചടിയാവും. കാരണം മത്സരം സമനിലയിലായാല്‍ രണ്ടു മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിനാവും കിരീടം സാധ്യത.