അര്‍ദ്ധസെഞ്ച്വറിയുമായി യുവിയുടെ ഗംഭീര തിരിച്ചുവരവ്; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

രാജ്കോട്ട്| WEBDUNIA|
PRO
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 35 ബോളില്‍ 77 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് 77 റണ്‍സെടുത്ത് പുറത്താകാതെ യുവരാജ് ഗംഭീരമാക്കി. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 201/7 എന്ന സ്കോര്‍ ഉയര്‍ത്തിയപ്പോൾ രണ്ട് പന്ത് ബാക്കിനിറുത്തി ഇന്ത്യ വിജയം കാണുകയായിരുന്നു.

രോഹിത് ശര്‍മ്മ (8), ശിഖര്‍ ധവാന്‍ (32), സുരേഷ് റെയ്ന (19), കൊഹ്‌ലി (29) എന്നിവര്‍ പുറത്തായപ്പോൾ 11.1 ഓവറില്‍ 100/4 എന്ന നിലയിലായ ഇന്ത്യയെ യുവ്‌രാജ് സിംഗ് പിന്നീട് ഒറ്റയ്ക്ക് മുന്നോട്ട് നയിച്ചു.

35 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും യുവി നേടി. ഇരുപത്തിയഞ്ചാമത്തെ പന്തില്‍ അര്‍ദ്ധസെഞ്ച്വറിയിലെത്തുകയും ചെയ്തു. നാലാം വിക്കറ്റില്‍ ധോണിയാണ് (24 നോട്ടൗട്ട്) യുവിക്ക് കൂട്ടായത്. യുവരാജാണ് മാന്‍ ഓഫ് ദ മാച്ച്.

ധോണി-യുവി സഖ്യം 102 റണ്ണാണ് നേടിയത്. ട്വിന്റി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഞായറാഴ്ച പൂനെയില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :