അഫ്ഗാനിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി

ഷാര്‍ജ| WEBDUNIA| Last Modified ശനി, 5 ഒക്‌ടോബര്‍ 2013 (11:47 IST)
PRO
ആദ്യമായി അഫ്ഗാനിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നേടി. നിര്‍ണായക യോഗ്യതാ മത്സരത്തില്‍ കെനിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയത്.

2010ലും 2012ലും ട്വെന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഇടം പിച്ചിരുന്നു. ലോക ക്രിക്കറ്റ് ലീഗ് ചാംപ്യന്‍ഷിപ്പില്‍ കെനിയയെ രണ്ടാം തവണയും പരാജയപ്പെടുത്തി. ലോകകപ്പ് യോഗ്യതക്ക് ജയം അനിവാര്യമായിരുന്ന അഫ്ഗാനിസ്ഥാന്‍ 93 റണ്‍സിന് കെനിയയെ പുറത്താക്കി.

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലണ്ട്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെടുന്ന ലോകകപ്പിന്റെ പൂള്‍ എയിലാണ് അഫ്ഗാന്റെ സ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :