ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. അലിസ്റ്റര്‍ കുക്ക്, കെവിന് പീറ്റേഴ്സണ് എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയുടെ നില പരുങ്ങലിലാക്കിയത്.
രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 304/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 23 റണ്‍സ് മതി.
122 റണ്‍സെടുത്ത കുക്കിനെ അശ്വിന് വീഴ്ത്തിയപ്പോള്‍ പീറ്റേഴ്സണ് 143 റണ്‍സോടെ ക്രീസിലുണ്ട്. കുക്കിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ പിറന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിലും കുക്ക് സെഞ്ചുറി നേടിയിരുന്നു.