ലങ്ക സെമിയില്‍; ഇംഗ്ലണ്ട് പുറത്തേക്ക്

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്‌സരത്തില്‍ ഇംഗ്ളണ്ടിനെ 19 റണ്‍സിന് പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി ശ്രീലങ്ക സെമിയില്‍ പ്രവേശിപ്പിച്ചു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്‌ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ മഹേല ജയവര്‍ദ്ധനയുടെ(42) തകര്‍പ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി സ്‌റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റും സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഈ പരാജയത്തോടുകൂടി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :