ബുച്ചിബാബു ക്രിക്കറ്റ്‌ മത്സരം: ഫൈനല്‍ നാളെ

ചെന്നൈ| WEBDUNIA|
PRO
PRO
ബുച്ചിബാബു ക്രിക്കറ്റ്‌ മത്സരത്തിന്റെ ഫൈനലില്‍ നാളെയാണ്. ഫൈനലില്‍ ഉത്തര്‍പ്രദേശ്‌ ടിഎന്‍സിഎ പ്രസിഡന്റ്‌ ഇലവനെയാണ് നേരിടുക. ത്രിദിന മല്‍സരമായിട്ടാണ് ഫൈനല്‍ നടക്കുക

ടിഎന്‍സിഎ ഇലവനെ 105 റണ്‍സിന് പരാജയപ്പെടുത്തിയാണ് ടിഎന്‍സിഎ പ്രസിഡന്റ്‌ ഇലവന്‍ ഫൈനലിലെത്തിയത്‌. ഉത്തര്‍പ്രദേശ്‌ കേരളത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്.

രണ്ടാം സെമി ഫൈനലില്‍ ടിഎന്‍സിഎ പ്രസിഡന്റ്‌ ഇലവന്‍ 365 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടിഎന്‍സിഎ ഇലവന്‍ 260 റണ്‍സിന് പുറത്താവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :