പിച്ചില്‍ മൂത്രം ഒഴിച്ച ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ സൗരവ് ഗാംഗുലി

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 31 ഓഗസ്റ്റ് 2013 (12:59 IST)
PTI
PTI
പിച്ചില്‍ മൂത്രം ഒഴിച്ച ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രംഗത്തെത്തി. പിച്ചില്‍ മൂത്രമൊഴിച്ച ഇംഗ്ലണ്ട് താരങ്ങള്‍ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് നടത്തിയത്തെന്നാണ് ഗാംഗുലി പറഞ്ഞത്.

2002ല്‍ ഇന്ത്യ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ ഗാംഗുലി ഡ്രെസിംഗ് റൂമില്‍ ജഴ്സിയൂരി ചുഴറ്റി ആഘോഷിച്ചതിനെ ഇംഗ്ലണ്ടുകാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അന്ന് ഡ്രെസിംഗ് റൂമില്‍ മാന്യതയുടെ വിടാതെയായിരുന്നു ആഘോഷം നടത്തിയത് എന്നാല്‍ ഇപ്പോഴത്തെ ഇംഗ്ലണ്ട് താരങ്ങള്‍ കാട്ടിയത് മഹാവൃത്തികേടാണെന്നും ഗാംഗുലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :