റോയൽ ചാലഞ്ചേഴ്സ് പോയപ്പോൾ കരീബിയൻ ടീമിനെ വെറും 6600 രൂപയ്ക്ക് സ്വന്തമാക്കികൊണ്ട് മല്യ

ന്യൂഡ‌ൽഹി, ചൊവ്വ, 12 ഏപ്രില്‍ 2016 (10:07 IST)

വെറും 6600 രൂപ മാത്രം മുടക്കി കരീബിയൻ ക്രിക്കറ്റ് ലീഗ് ടീമായ ബാർബഡോസ് ട്രിഡന്റ്സ് ടീമിനെ വാങ്ങിയെന്ന് മദ്യ വ്യവസായി വിജയ് മല്യ.100 ഡോളർ മാത്രമാണ് തന്റെ മുതൽ മുടക്കെന്ന് മല്യ അറിയിച്ചു. 
 
ടീമിനെ സ്വന്തമാക്കാൻ 6600 മാത്രമെ ചിലവഴിച്ചതെങ്കിൽ ടീമിന്റെ നടത്തിപ്പ് ആവശ്യത്തിനായി ഏകദേശം 13 കോടി രൂപയോളം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ടിമിനു വേണ്ടി ചിലവാക്കുന്ന തുക ബാർബഡോസ് സർക്കാറ് ഗ്രാന്റായി തിരിച്ച് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ വായ്പ എടുത്തിട്ട് തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ബാങ്കുകൾ കേസ് നൽകിയതിനെത്തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ പല തവണ സമൻസ് അയച്ചിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചാലഞ്ചേഴ്സിന്റെ ഉടമസ്ഥാവകാശം മല്യക്ക് നഷ്ടപ്പെട്ടിരുന്നു

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐ പി എല്‍ : കന്നി മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ജയം

സന്ദീപ്‌ ശര്‍മയുടെപന്തില്‍ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധമാന്‍ സാഹ സ്‌റ്റമ്പ്‌ ചെയ്‌താണ്‌ ...

news

ധോണിയാണോ പ്രശ്‌നം ?; ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല- കലിപ്പ് തീരാതെ ഗംഭീര്‍

ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കാറില്ലെന്ന് ഗൗതം ...

news

പീറ്റേഴ്‌സണ്‍ ഡിവില്ലിയേഴ്‌സിനൊപ്പം ബാറ്റ് ചെയ്യുമോ ?; കെ പി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ചേക്കേറുന്നു

ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നായകനും വെടിക്കെട്ട് വീരനുമായ കെവിന്‍ ...

news

ഐ പി എല്ലില്‍ നൈറ്റ്‌റൈഡേഴ്‌സ് ഡെയര്‍ ഡെവിള്‍സ് പോരാട്ടം ഇന്ന്

ഐ പി എല്ലിലെ ഇന്ന് ഗ്ലാമര്‍ പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത ...

Widgets Magazine