16കാരി സ്കൂളിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി സി ബി എസ് ഇ

Sumeesh| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:36 IST)
ഡല്‍ഹി: ഡെറാഢൂണിലെ ബോര്‍ഡിങ് സ്‌കൂളില്‍ പെണ്‍കുട്ടിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡിങ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി.

കഴിഞ്ഞ ഓഗസ്ത് പതിനാലിനാണ് നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 16 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം മറച്ചുവക്കുകയും ഗർഭം അലസിപ്പിക്കുന്നതിനായി മരുന്ന് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കാൻ സി ബി എസ് ഇ തീരുമാനിച്ചത്.

2015ൽ പ്രവർത്തന അംഗീകാരം നേടിയ സ്കൂളിന് 2018വരെയാണ് സി ബി എസ്‌ ഇ അനുമതി നൽകിയിരുന്നത്. അംഗീ‍കാരം പുതുക്കി നൽകായി സ്കൂൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം നൽകേണ്ടതില്ല എന്ന് സി ബി എസ് ഇ തീരുമാനിച്ചതായി
സി ബി എസ്‌ ഇ റീജിയണല്‍ ഓഫീസ് പുറത്തുവിട്ട കത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :