സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌: സ്ട്രൈക്കേഴ്സിന് 130ന് പുറത്ത്

ഹൈദരാബാദ്‌, ശനി, 9 മാര്‍ച്ച് 2013 (16:20 IST)

PRO
സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ സെമി ഫൈനല്‍ മത്സരത്തില്‍ ആദ്യ സെമിയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെ കേരള സ്ട്രൈക്കേഴ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി പുറത്തായി. രാജീവ് പിള്ളയും (16) രാകേന്ദുവും(17)മാണ് ആദ്യം പുറത്തായത്.

മികച്ച ഫീല്‍ഡിംഗ് തന്ത്രങ്ങളും ബൌളിംഗ് മികവുമാണ് കര്‍ണാടക പുറത്തെടുത്തത്. മഹേഷിനെ ക്യാച്ചെടുത്തു പുറത്താനായത് കര്‍ണാടകയ്ക്ക് അനുകൂലമായി. വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന മത്സരത്തില്‍ തെലുഗു വാറിയേഴ്‌സ് വീര്‍ മറാത്തിയെയും നേരിടും.

ഭോജ്‌പുരി ദബാംഗ്‌സിനോടു മാത്രമാണു കേരള സ്‌ട്രൈക്കേഴ്‌സ് തോറ്റത്‌. കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണു സ്‌ട്രൈക്കേഴ്‌സ് സെമിയില്‍ കടന്നത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine