വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (20:26 IST)
ചെന്നൈ: രാജ്യത്ത് കൊവിഡ് 19 രോഗബധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ. മുൻകരുതലുകൾ ആരംഭിച്ച് ചെന്നൈയിലെ ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ. ഓഫീസിലെത്തുന്ന ജോലിക്കാരെയും സന്ദർശകരെയും തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് ശേഷമാണ് കമ്പനികൾ ഓഫീസിലേക്ക് പ്രവേശനം നൽകുന്നത്. കൊറോണ വ്യാപനത്തിനുള്ള സധ്യതകൾ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഓൾഡ് മഹാബലിപുരത്തെ ചില ഐടി കമ്പനികളും തുരൈപക്കത്തെ ഐടി പാർക്കിലെ ചില കമ്പനികളുമാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകതലുകൾ ആരംഭിച്ചിരിക്കുന്നത്. പല കമ്പനികളും ഒരാഴ്ചക്ക് മുൻപ് തന്നെ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ.
ലോങ് ലീവിന് ശേഷം, യാത്രകൾക്ക് ശേഷവും തിരികെയെത്തുന്ന ജോലിക്കാരെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. ഇതുസംന്ധച്ച് മിക്ക കമ്പനികളും ജോലിക്കാർക്ക് നിർദേശം നൽകി കഴിഞ്ഞു. വിദേശത്തുനിന്നുമെത്തിയവരെ ഹോം ക്വറന്റൈന് ശേഷം മാത്രമാണ് ഓഫിലേക്ക് പ്രവേശനം നൽകുന്നത്. ഇത്തരക്കാർ വർക്ക് ഫ്രം ഹോം ഓപ്ഷൻ നൻകുകയാണ് കമ്പനികൾ.