കൊവിഡ്: ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക

ശ്രീനു എസ്| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2020 (13:34 IST)
അമേരിക്കയില്‍ സംഭവിച്ചതിലും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ചൈനയില്‍ ഉണ്ടായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 4634 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ 192029 പേരാണ് മരണപ്പെട്ടത്. ചൈനയുടെ കണക്കുകള്‍ വ്യാജമെന്നാണ് ട്രംപ് വാദിക്കുന്നത്. നേരത്തേ ലോകത്ത് കൊവിഡ് പടരാന്‍ കാരണം ചൈനയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :