സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:32 IST)
തിരുവനന്തപുരം ജില്ലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ഒരാഴ്ചയ്ക്കകം നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസ അറിയിച്ചു.
വാക്‌സിന്‍ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് 50% സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിന്‍ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ഐഡി കാര്‍ഡ് കരുതണം. ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.