കൊവിഡ് ഭീതി: മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ഞായര്‍, 26 ജൂലൈ 2020 (10:49 IST)
കൊവിഡ് വ്യാപനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്ക് എല്ലാ തലത്തിലും തീവ്ര ജാഗ്രത വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും ഇതിന് മുന്‍കൈ എടുക്കണം. സമ്പര്‍ക്കത്തി ലൂടെയുള്ള രോഗപ്പടര്‍ച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനവും
കടുത്ത വെല്ലു വിളി അഭിമുഖീകരിക്കുകയാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു .

വാര്‍ത്തകളുടെ കവറേജില്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്ക് പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ നേ രിടുകയാണ് . ആളുകളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍പോലും വാര്‍ത്താ സമ്മേളനങ്ങളും മറ്റും നടക്കുന്നു . ദൃശ്യ മാധ്യമ പ്ര വര്‍ത്തകരാണ് ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത് . കാമറയും മറ്റും സജ്ജീകരിക്കുതിന് സ്ഥലസൗകര്യം കുറവായ ഇടങ്ങളില്‍പ്പോലും പലപ്പോഴും വാര്‍ത്താസമ്മേളനങ്ങള്‍ നടക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ വാര്‍ത്ത സമ്മേളനങ്ങളും മറ്റും മതിയായ സുരക്ഷാ സൗകര്യ ങ്ങളോടെ ക്രമപ്പെടുത്തുന്നതിന് നേതാക്കള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തുറന്ന കത്തില്‍ അവര്‍ അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :