ശ്രീനു എസ്|
Last Updated:
ശനി, 18 ജൂലൈ 2020 (10:03 IST)
തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് - പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോണ്‍, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍. പൊലീസിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത ആലോചനയും പ്രവര്‍ത്തനവും നടക്കും.
അഞ്ച് തെങ്ങ് മുതല്‍ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാര്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലന്‍സ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ചുമതല പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലാകും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലീസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ വീതം ഇന്‍സിഡന്‍ന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും. കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.