നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 555 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 1832 പേര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (07:54 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 260 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 1832 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം തിരുവനന്തപുരത്ത് ഇന്നലെ 363 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 291 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 4 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,353 പേര്‍ വീടുകളിലും 109 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,074 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :