തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (08:39 IST)
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാവായിക്കുളം, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ചിലമ്പറ, ചെമ്പൂര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്‍.ആര്‍.വി, ചൂട്ടയില്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ആലംപൊറ്റ, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധിസ്മാരകം, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.