ശ്രീനു എസ്|
Last Updated:
വ്യാഴം, 5 നവംബര്‍ 2020 (18:08 IST)
കൊവിഡ് രോഗിക്ക് കൊണ്ടുവന്ന ഭക്ഷണത്തില്‍ കഞ്ചാവ് പൊതികള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇന്നലെ രാവിലെ രോഗിക്കായി എത്തിച്ച ഭക്ഷണം പരിശോധിച്ചപ്പോഴാണ് 10ഗ്രാം വീതമുള്ള 3കഞ്ചാവ് പൊതികള്‍ കിട്ടിയത്.
കഞ്ചാവ് പൊതികള്‍ വിയ്യൂര്‍ ജയിലില്‍ കൊവിഡ് ബാധിച്ച് കൊണ്ടുവന്ന തടവുകാരന് എത്തിച്ചതെന്നാണ് കരുതുന്നത്. കൊവിഡ് രോഗികള്‍ക്കുള്ള വാര്‍ഡിലാണ് സംഭവം നടന്നത്.