ശ്രീനു എസ്|
Last Modified ശനി, 10 ഏപ്രില്‍ 2021 (11:16 IST)
തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. തിയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടാതെ വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കുമാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. രാത്രി എട്ടുമണിക്കു ശേഷം ആരാധനാലയങ്ങള്‍ സന്ദര്‍ശനവും വിലക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കര്‍ണാടകയിലും പുതുച്ചേരിയിലും രാത്രികാല കര്‍ഫ്യു ഉണ്ടാകും.