ശ്രീനു എസ്|
Last Updated:
ചൊവ്വ, 18 ഓഗസ്റ്റ് 2020 (14:15 IST)
എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില വീണ്ടും ഗുരതരമായി. ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് പ്ലാസ്മ ചികിത്സ ആരംഭിച്ചിരുന്നു.
അതേസമയം അദ്ദേഹം ആളുകളെ തിരിച്ചറിയുന്നതായി എസ്പി ബാലസുബ്രമണ്യത്തിന്റെ മകന്‍ എസ്പി ചരണ്‍ നേരത്തേ അറിയിച്ചിരുന്നു. പിതാവ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യവാനായി തിരച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ചരണ്‍ പറഞ്ഞു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.