ഇതാണ് യാഥാർഥ്യമെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തം: കൊവിഡ് ഒപിയിൽ പോയ അനുഭവം പങ്കുവെച്ച് സനൽകുമാർ ശശിധരൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ജൂലൈ 2020 (15:07 IST)
കടുത്ത പനിയും മറ്റ് കൊവിഡ് ലക്ഷണങ്ങളെയും തുടർന്ന് ഒപിയിൽ പോയപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് സനൽ‌കുമാർ ശശിധരൻ.തിരുവ്നന്തപുരം ജനറൽ ആശുപത്രിയിലെ ഒപിയിൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും പേര് വിളിക്കാതെ തിരികെപോകേണ്ടതായി വന്നുവെന്നും സനൽകുമാർ പറയുന്നു. കൊവിഡിനെ കേരളം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് നല്ല മതിപ്പാണെങ്കിലും യാഥാർഥ്യം അങ്ങനെയല്ലെന്ന് മനസിലായെന്നും ഫേസ്‌‌ബുക്കിൽ കുറിച്ചു.

സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയിൽ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ഛപ്പോൾ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂർണമായും മാറി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും.
എന്തായാലും ദിശയിൽ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവൽ ഹിസ്റ്ററിയുണ്ടോ എന്ന് അവർ ചോദിച്ചു. എനിക്ക് ഇടയ്ക്കൊരു ദിവസം ഓട്ടോറിക്ഷയിൽ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരിൽ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാൽ കുഴപ്പമില്ല. ഇസഞ്ജീവനിയിൽ കയറി ഡോക്ടറെ കാണാൻ പറഞ്ഞു. ഡോക്ടർ വൈറൽ ഫിവറിനുള്ള മരുന്നു തന്നു. ദിശയിൽ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞതായിൽ പറയാനും പറഞ്ഞു. വീണ്ടും ദിശയിൽ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങൾ ട്രാവൽ ഹിസ്റ്ററി ഇല്ലെങ്കിൽ കോവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഫിവർ ക്ലിനിക്കിൽ പോകാൻ പറഞ്ഞു.

ഞാൻ നേരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാൻ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോൾ അവർ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്.

പത്തേകാൽ ആയപ്പോൾ ഞാൻ എന്റെ ഊഴം എപ്പൊഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടർ നിസഹായതയോടെ പറഞ്ഞു. “7 മണീക്ക് വന്നിട്ടാണോ ചേട്ടാ?“ അപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറഞ്ഞു “ഞാൻ രണ്ടു മണിക്ക് വന്നതാണ്“. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറൽ ഫിവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളും.

സ്റ്റാഫുകളുടെ കുറവും അവർക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓൺലൈൻ രെജിസ്ട്രെഷൻ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം.

ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകൾ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആർസിയിൽ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാൽ അവർ മുടക്കമാണ്. നാളെ ചെല്ലാൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, ...

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും
സാധാരണഗതിയില്‍ ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ESR 20 mm/hr-ല്‍ താഴെയായിരിക്കും.

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...
ദഹനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇത് പാടില്ല

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!
ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. ...