ശ്രീനു എസ്|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (18:18 IST)
കൊറോണ വാക്സിന്‍ ആദ്യം മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയിച്ചത്
റഷ്യ ആണെങ്കിലും ആദ്യമായി വാക്സിനേഷന് അനുമതി നല്‍കിയത് ബ്രിട്ടനാണ്. ബ്രിട്ടന്‍ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത ഫൈസര്‍ ബയോണ്‍ടെക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ അവരുടെ സ്പുട്നിക്5 വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കിയത്.
ഇത് കൊറോണ വൈറസിനെതിരെ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യയിലെ ജനങ്ങള്‍ക്ക് വാക്സിന്‍
സൗജന്യമായാണ് ലഭിക്കുക. ജനുവരിയോടെ തന്നെ മറ്റുരാജ്യങ്ങളിലേയ്ക്കും വാക്സിന്‍ വിതരണം ആരംഭിയ്ക്കും എന്നും റഷ്യ അറിയിച്ചു. കൊറോണ പ്രതിരോധത്തിന് ഒരു വ്യക്തിക്ക് രണ്ടു ഡോസ് മരുന്നാണ് വേണ്ടിവരുക. ഒരു ഡോസിന് 740 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില.