കോവിഡ് കാലത്ത് റോഡ്‌ഷോ നടത്തിയ ക്രഷര്‍ ഉടമയ്ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 29 ജൂലൈ 2020 (12:52 IST)
ഇടുക്കി ശാന്തന്‍ പാറയില്‍ കോവിഡ് കാലത്ത് റോഡ്‌ഷോ നടത്തിയ ക്രഷര്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നാടുകാണി തണ്ണിക്കോട് റോയി കുര്യനെതിരെ കോതമംഗലം പൊലീസാണ് കേസെടുത്തത്. പുതുതായി വാങ്ങിയ ആറു ടോറസുകളുടെ അകമ്പടിയോടെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തന്റെ ബെന്‍സ് കാറിനു മുകളില്‍ കയറിയിരുന്നാണ് റോയ് കുര്യന്‍ റോഡ്‌ഷോ നടത്തിയത്.

ജില്ലയിലെ അറിയപ്പെടുന്ന ക്രഷര്‍ ഉടമയായ റോയ്കുര്യന്‍ കീരംപാറ, ചേലാട് ഭാഗങ്ങളില്‍ കറങ്ങിയ ശേഷം കോതമംഗലം ടൗണില്‍ റോഡ് ഷോയുമായി എത്തി. വിവരമറിഞ്ഞ പോലീസ് ഇടപെട്ട് ഷോ നിര്‍ത്തിക്കുകയായിരുന്നു.
മുന്‍കൂര്‍ അനുമതി തെറ്റാതെയും കോവിഡ്
മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് വാഹന ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ ഇയാള്‍ റോഡ് ഷോ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

വാഹനങ്ങളെല്ലാം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റോയിക്കെതിരെ നേരത്തെ ക്രഷര്‍ യൂണിറ്റി ഉദ്ഘാടന വേളയില്‍
ശാന്തന്‍പാറയില്‍
നിശാപാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട ഇയാള്‍ക്കെതിരെ കേസുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :