ശ്രീനു എസ്|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (10:55 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ പൂനെയില്‍ 878 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രോഗം മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പൂനെയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 410699 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 15199 പേരാണ്. കൊവിഡ് മൂലം പൂനെയില്‍ മരണപ്പെട്ടവരുടെ കണക്ക് 8112 ആയതായി അരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ 3,87388 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.