ഒമിക്രോണ്‍: വൈറസ് ബാധിച്ചാല്‍ കടുത്ത ക്ഷീണം തോന്നും, തൊണ്ടയില്‍ പോറല്‍; പനി അപൂര്‍വം

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (17:35 IST)

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ പനി രോഗലക്ഷണമായി കണ്ടവര്‍ വളരെ കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡിന്റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില പുതിയ രോഗലക്ഷണങ്ങള്‍ രോഗികളില്‍ കാണിക്കുന്നുണ്ട്.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ കടുത്ത ക്ഷീണം രോഗലക്ഷണമായി കാണുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

താന്‍ ചികിത്സിച്ച രോഗിയില്‍ അസാധാരണമായ ചില ലക്ഷണങ്ങളാണ് കണ്ടതെന്ന് ഡോ.എയ്ഞ്ചലിക്ക കോട്ട്‌സീ പറയുന്നു. ഒമിക്രോണ്‍ വകഭേദം ബാധിച്ച രോഗി കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നതായി പറഞ്ഞു. തൊണ്ടയില്‍ പോറല്‍ അനുഭവപ്പെടുന്നു. തൊണ്ട പൂര്‍ണമായി വരണ്ട പോലെയും ഡ്രൈ കഫും അനുഭവപ്പെടുന്നതായി രോഗികളെ ചികിത്സിച്ച അനുഭവത്തില്‍ നിന്ന് ഡോ.എയഞ്ചലിക്ക പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :