രേണുക വേണു|
Last Modified തിങ്കള്‍, 3 ജനുവരി 2022 (10:47 IST)
കേരളത്തില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുന്നു. 45 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കേരളത്തിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 152 ആയി. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാമതാണ് കേരളം. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ ആകെ എണ്ണം 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍, 510 കേസുകള്‍. ഡല്‍ഹിയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 351 ആയി.