ലോകത്തിന് ഭീഷണിയായി കൊറോണയുടെ പുതിയ വകഭേദം, ഇന്ത്യയിലും ബ്രിട്ടനിലുമുള്ള വൈറസുകളുടെ സങ്കരമെന്ന് ഗവേഷകർ, അതിവേഗം പടരാൻ ശേഷി

അഭിറാം മനോഹർ| Last Updated: ഞായര്‍, 30 മെയ് 2021 (09:05 IST)
കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തി കൊറോണ വൈറസിന് വീണ്ടും ജനിതകമാ‌റ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി.

വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസ്. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ
47 പേർ മരിച്ചു. നിലവിൽ വാക്‌സിനേഷൻ പദ്ധതികൾ പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :