രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍

ശ്രീനു എസ്| Last Modified ശനി, 27 മാര്‍ച്ച് 2021 (17:31 IST)
രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്ന്. 62000പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതില്‍ 36,902 പേരും മഹാരാഷ്ട്രയില്‍ നിന്നാണ്.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5.81 കോടി കടന്നു. എന്നാല്‍ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം നാലരലക്ഷം കടന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :