സംസ്ഥാനത്ത് ഇന്ന് 3503 പേർക്ക് കൊവിഡ്,14 മരണം,ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 5.93

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (17:59 IST)
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,34,54,186 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 455, കണ്ണൂര്‍ 341, കോഴിക്കോട് 387, കോട്ടയം 320, തൃശൂര്‍ 273, മലപ്പുറം 251, തിരുവനന്തപുരം 160, പത്തനംതിട്ട 154, കൊല്ലം 167, പാലക്കാട് 70, ആലപ്പുഴ 164, ഇടുക്കി 148, കാസര്‍ഗോഡ് 112, വയനാട് 108 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 211, കൊല്ലം 129, പത്തനംതിട്ട 108, ആലപ്പുഴ 117, കോട്ടയം 125, ഇടുക്കി 41, എറണാകുളം 191, തൃശൂര്‍ 186, പാലക്കാട് 62, മലപ്പുറം 190, കോഴിക്കോട് 274, വയനാട് 53, കണ്ണൂര്‍ 103, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,06,123 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,44,643 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4725 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ABC Juice is not good: എബിസി ജ്യൂസിന്റെ പേരില്‍ ആളുകളെ ...

ABC Juice is not good: എബിസി ജ്യൂസിന്റെ പേരില്‍ ആളുകളെ പറ്റിക്കുന്ന മുറിവൈദ്യന്‍മാര്‍ !
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുട്ടും പഴവും നല്ല കോംബിനേഷന്‍ ആണോ?

പുട്ടും പഴവും നല്ല കോംബിനേഷന്‍ ആണോ?
ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം

കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം

കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് കുടലില്‍ നിന്നുള്ള മാലിന്യം പുറന്തള്ളേണ്ടത് ...

കടകളില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗങ്ങളില്‍ കാല്‍സ്യം ...

കടകളില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടോ, എങ്ങനെ അറിയാം
ഇന്ന് നാം കടകളില്‍നിന്ന് എന്തുതന്നെ വാങ്ങിയാലും അതിലെല്ലാം മായം കലര്‍ന്നിട്ടുണ്ടാകും. ...

സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആവശ്യത്തിന് വെള്ളം ...

സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത ആരോയും പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമില്ലല്ലൊ. ...