സംസ്ഥാനത്ത് പുതിയ 12 ഹോട്ട് സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (08:22 IST)
ചൊവ്വാഴ്ച 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :