സംസ്ഥാനത്ത് എട്ടുപ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യപിച്ചു; 14പ്രദേശങ്ങളെ ഒഴിവാക്കി

ശ്രീനു എസ്| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (08:05 IST)
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 569 ഹോട്ട് സ്പോട്ടുകളാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :