കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു; ജില്ലയില്‍ ആകെ മരണം 12 ആയി

ശ്രീനു എസ്| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (14:40 IST)
കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഉപ്പള സ്വദേശി വിനോദ് കുമാര്‍(41) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നു. ഇതോടെ ജില്ലയില്‍ ആകെ മരണം 12 ആയി.

വിനോദ് കുമാറിന്റെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് കോഴിക്കോടും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് മരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :