എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2020 (19:46 IST)
കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി
ഇനി മുതല്‍ റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്നതിനായി റെഗുലര്‍ പാസ് അനുവദിച്ചിരുന്ന നടപടി പിന്‍വലിച്ചതായി കളക്ടര്‍ പറഞ്ഞു.
എന്നാല്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്19ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍
മാത്രം മതിയാകും.തലപ്പാടി ചെക് പോസ്റ്റില്‍ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംവിധാനം ഒരുക്കും.എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും. .ഇതിനൊപ്പം പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ റോഡുകളിലൂടെയും കര്‍ണ്ണാടകയിലേക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്.
നിലവില്‍ യാത്ര അനുവദിച്ചിട്ടുള്ള ദേശീയപാത 66 കൂടാതെ (തലപ്പാടി ചെക് പോസ്റ്റ്)
പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍
എന്നീ പ്രധാന റോഡുകളിലൂടെയും ദക്ഷിണ കന്നട ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതായി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഈ റോഡുകളിലൂടെ കടന്നു വരുന്നവരും ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്19ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തണം.