കോവിഡ്: 26 ഇനം മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

അഭിറാം മനോഹർ| Last Updated: ബുധന്‍, 4 മാര്‍ച്ച് 2020 (15:02 IST)
വൈറസ് ബാധ രാജ്യത്ത് കൂടുതൽ ആളുകൾക്ക് പടരുന്ന സാഹചര്യത്തിൽ പാരസെറ്റമോൾ അടക്കം കയറ്റുമതി
ചെയ്യുന്നതിന് സർക്കാർ നിരോധനമേർപ്പെടുത്തി.പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒർനിഡസോൾ തുടങ്ങിയവയും ഉൾപ്പടെ 26 മരുന്നുകളുടെ ചേരുകൾക്കാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നത്.

ലോകത്ത് ഏറ്റവുമധികം ആളുകൾ പനി,വേദന എന്നിവക്ക് പൊതുവായി ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. പാരസെറ്റമോൾ ഉൾപ്പടെയുള്ള ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ തന്നെ ലോകമാകമാനം കോവിഡ് 19 ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ മരുന്നുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകൾക്ക് ഇപ്പോൾ തന്നെ കുറവുണ്ട്.

ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളിൽ 70ശതമാനവും ചൈനയിൽ നിന്നാണ് വരുന്നത്. ചൈനയിൽ കോവിഡ്19 ബാധയെ തുടർന്ന് ഫാക്ടറികൾ അടച്ചിട്ടിരിക്കുന്നതിനാൽ ഈ മരുന്നുകളുടെ ഇന്ത്യയിലെ ഉത്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. എന്നാൽ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് ഇപ്പോൾ തന്നെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തീരുമാനം ആഗോളതലത്തില്‍ മരുന്നുവില വര്‍ധിക്കാന്‍ കാരണമാകും. അതേസമയം ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകളുടെ മൂന്ന് മാസത്തേക്കുള്ള ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

ലോകത്താകമാനം ആവശ്യമായ മരുന്നുകൾ നിർമിക്കുന്നവയിൽ പ്രധാനപ്പെട്ട ഇടമാണ് ഇന്ത്യ.ചൈനയ്ക്ക് പുറമെ ഇന്ത്യയിലും വൈറസ് ബാധയെ തുടര്‍ന്ന് മരുന്ന് നിര്‍മാണ ശാലകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് കൊറോണക്കെതിരായ പ്രതിരോധത്തെ ദുർബലമാക്കുമെന്നുറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ ...

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന ...

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം
ഒരു വ്യക്തി 44 വയസ്സ് എത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം ത്വരിതഗതിയില്‍ വാര്‍ദ്ധക്യത്തിന് ...

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും
ലെമൺ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല തരത്തിലുള്ള ആരോഗ്യ ...

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ...