1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India vaccination new COVID19 case

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10.45 കോടി കടന്നു

India Reports
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10.45 കോടി കടന്നു. 10,45,28,565 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 
കൂടാതെ രോഗം മൂലം 904 പേരുടെ മരണവും സ്ഥിരീകരിക്കപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,70,179 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,35,27,717 ആയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 75,086 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,01,009 ആണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഡല്‍ഹിയില്‍ പതിനായിരത്തിനു മുകളില്‍ കൊവിഡ് കേസുകള്‍