ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിതരണം ചെയ്ത 23 മില്യണ്‍ വാക്‌സിനുകളില്‍ 16.5 മില്യണ്‍ വാക്‌സിനും നല്‍കിയത് വാണിജ്യാടിസ്ഥാനത്തില്‍

ശ്രീനു എസ്| Last Modified ശനി, 13 ഫെബ്രുവരി 2021 (13:37 IST)
ലോകത്ത് 20തോളം രാജ്യങ്ങളില്‍ 2.30 കോടി ഡോസ് കൊവിഡ് വാക്സിന്‍ എത്തിച്ച് ഇന്ത്യ. വാണിജ്യപരമായും ഗ്രാന്റായുമാണ് ഇത്രയധികം വാക്സിന്‍ ഇന്ത്യ ലോകമെമ്പാടും എത്തിച്ചത്. വരും ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ കൂടുതല്‍ വാക്സിനുകള്‍ എത്തിക്കും. വാക്സിന്‍ മൈത്രി പദ്ധതിക്കു കീഴിലാണ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത്.

ജനുവരി 21മുതലാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ആരംഭിച്ചത്. ലോകരാജ്യങ്ങളുടെ സൗഹൃദം ഇന്ത്യക്ക് നേടാനായി. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ രാജ്യത്ത് നടക്കുന്ന സമയത്തുതന്നെ മറ്റുരാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിന്‍ എത്തിക്കുന്നുവെന്നത് ഇന്ത്യയുടെ സമ്മതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ വിതരണം ചെയ്ത വാക്സിനില്‍ 6.47 ദശലക്ഷം ഗ്രാന്റായും 16.5 ദശലക്ഷം വാക്സിന്‍ വാണിജ്യാടിസ്ഥാനത്തിലുമാണ് നല്‍കിയത്. അയല്‍ രാജ്യങ്ങള്‍ക്ക് ആദ്യം എന്ന സര്‍ക്കാര്‍ നയത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നേട്ടം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :