സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (10:01 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടുലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ മണിക്കൂറുകളില്‍ 1,67,059 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. എന്നാല്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 1192 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 2,54,076 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 17,43,059 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ 1,66,68,48,204 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.