പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിനു താഴെയെത്തി: മരണ നിരക്ക് ഉയര്‍ന്നു തന്നെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (13:13 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876. ദിവസങ്ങള്‍ക്കു ശേഷമാണ് ഒരു ലക്ഷത്തിനുതാഴെ കൊവിഡ് കേസുകള്‍ എത്തുന്നത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 83,876 പേര്‍ രോഗമുക്തി നേടി. അതേസമയം 895 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നിലവില്‍ 11,08,938 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്തെ ആകെ മരണ സംഖ്യ 5,02,874 ആയി ഉയര്‍ന്നു. നിലവില്‍ പ്രതിദിന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :